അഭിമാനവും ആഹ്ളാദവും നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ക്കായിരുന്നു രാവിലെ മുതല്‍ നാട് സാക്ഷ്യം വഹിച്ചത്. ദേശീയ പതാക നെഞ്ചോട് ചേര്‍ത്ത് സ്വാതന്ത്ര്യത്തിനു വേണ്ടി ജീവത്യാഗം ചെയ്തവര്‍ക്ക് പ്രണാമര്‍പ്പിച്ചു പ്രമുഖരും. മന്ത്രിമാരായ ജി ആര് അനില്‍, വി ശിവന്‍കുട്ടി, കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ ഒൗദ്യോഗിക വസതികളില്‍ ദേശീയ പതാകയുയര്‍ത്തി. നടന് മോഹന്‍ലാല്‍ എളമക്കരയിലെ വീട്ടില്‍ പതാക ഉയര്‍ത്തി.
നടന് മമ്മൂട്ടി കൊച്ചിയിലെ വീട്ടിലും മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി ജഗതിയിലെ വീട്ടിലും ഹര് ഘര്‍ തിരംഗയില്‍ പങ്കാളികളായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഒാഫീസിലാണ് പതാകയുയര്‍ത്തിയത്. ആലപ്പുഴ വലിയ ചുടുകാട്ടില്‍ സി.പി.എം–സി.പി.ഐ സംയുക്താഭിമുഖ്യത്തില്‍ സാതന്ത്ര്യസംഗമം സംഘടിപ്പിച്ചു. മന്ത്രിമാരായ പി.രാജീവും പി.പ്രസാദും പങ്കെടുത്തു. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ ജനറല്‍ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി ദേശീയ പതാക ഉയര്‍ത്തി.
സബ്സ്ക്രൈബ്







0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.